Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joby George Thadathil

ഓ​പ്പ​റേ​ഷ​ൻ ത്രാ​ളു​മാ​യി ര​തീ​ഷ് വേ​ഗ, നാ​യ​ക​ൻ ജ​യ​സൂ​ര്യ

ആ​ട് 3, ക​ത്ത​നാ​ർ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ഓ​പ്പ​റേ​ഷ​ൻ ത്രാ​ൾ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ ര​തീ​ഷ് വേ​ഗ​യാ​ണ്. ര​തീ​ഷി​ന്‍റെ ആ​ദ്യ സം​വി​ധാ​ന​ചി​ത്ര​മാ​ണി​ത്.

മ​ല​യാ​ള​ത്തി​ല്‍ ഒ​ട്ടേ​റെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ച ബാ​ന​റാ​യ ഗു​ഡ്‍​വി​ല്‍ എ​ന്‍റ​ര്‍​ടെ​യ്ന്‍‍​മെ​ന്‍റ്സ് ആ​ണ് നി​ർ​മാ​ണം. ര​തീ​ഷ് വേ​ഗ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

ജ​മ്മു ക​ശ്മീ​രി​ലെ ത്രാ​ളി​ല്‍ ഇ​ന്ത്യ​ൻ സൈ​ന്യ​വും തീ​വ്ര​വാ​ദി​ക​ളു​മാ​യി ന​ട​ന്ന ശ്ര​ദ്ധേ​യ​മാ​യ ഏ​റ്റു​മു​ട്ട​ൽ പ്ര​മേ​യ​മാ​യാ​ണ് എ​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യാ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ 5 ഭാ​ഷ​ക​ളി​ലാ​ണ് വേ​ൾ​ഡ് വൈ​ഡ് റി​ലീ​സി​നാ​യി ഒ​രു​ങ്ങു​ന്ന​ത്. ഈ ​വ​ർ​ഷം ക്രി​സ്മ​സ് റി​ലീ​സാ​യാ​ണ് ചി​ത്ര​മെ​ത്തു​ന്ന​ത്.

Latest News

Corehub Up